xവേനല്‍അവധിക്കാലത്ത് കുട്ടികള്‍ക്കായി നിരവധി പഠന ക്യാമ്പുകളും ആക്ടിവിറ്റികളും ഒരുങ്ങുന്നു
അബുദാബി : വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ പലരും നാട്ടിലേക്ക് വിമാനമേറിയെങ്കിലും ഇവിടെ തന്നെ കഴിയുന്ന പ്രവാസികുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇനിയുള്ള ഒന്നര മാസം ക്യാമ്പുകളും പഠന ക്ലാസുകളും കൊണ്ട് ഉത്സവാന്തരീക്ഷമാണ്.
വിനോദത്തിനൊപ്പം അറിവും പങ്കുവെയ്ക്കുന്ന പരിപാടികളാണ് ഇതിലേറെയും. മലയാളികളായ കുട്ടികള്‍ക്ക് മലയാളം മിഷന്റെ ക്ലാസുകളും ക്യാമ്പുകളും ഉണ്ടാകും.
പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് കുട്ടികളെ വിജ്ഞാനത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഫുട്‌ബോള്‍, ടെന്നീസ് ,ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങള്‍ക്കും പരിശീലന ക്യാമ്പുകള്‍ നടത്തുന്നുണ്ട്.
സാഹിത്യ പഠന ക്ലാസുകളും നാടക കളരിയും കവിതാ ക്യാമ്പുകളും എല്ലാം ഒരുങ്ങിയിട്ടുണ്ട്.
കുട്ടികളിലെ ഭാവനാശേഷി പരിപോഷിപ്പിക്കാനും സര്‍ഗാത്മകത ഉണര്‍ത്താനുമാണ് ഇത്തരം പഠന ക്യാമ്പുകളും ക്ലാസുകളും കൊണ്ട് ഉദ്ദേശിക്കുന്നത്.
കുട്ടികളുടെ പാഠ്യേതര വിഷയങ്ങളില്‍ അതീവ ശ്രദ്ധാലുക്കളായ രക്ഷിതാക്കളാണ് അവധിക്കാലത്ത് കുട്ടികളെ എന്‍ഗേജ്ഡ് ആക്കാനുള്ള പരിശ്രമത്തിലുള്ളത്.
സംഗീതം, നൃത്തം, ചിത്രരചന. ആയോധന കല എന്നിവയെല്ലാം പഠിപ്പിക്കുന്ന ക്ലാസുകള്‍ പ്രത്യേകം തയ്യാറായിട്ടുണ്ട്.
രണ്ട് വര്‍ഷം കോവിഡ് മൂലം വീടുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ബാല്യ കൗമാരങ്ങള്‍ക്ക് ഉണര്‍വ് പകരാനും അവരെ സാമൂഹികമായി അടുപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വലിയ ഫീസ് ഈടാക്കാതെ മിതവായ നിരക്കിലാണ് ഇക്കുറി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
അബുദാബി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും ഷാര്‍ജ, ദുബായ് കമ്യൂണിറ്റി ഡെവലപ് മെന്റ് അഥോറിറ്റിയുടെ നേതൃത്വത്തിലും സമ്മര്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്.
ദുബായ് മ്യൂസിയം ഓഫ് ഫ്യൂചര്‍, മുഹമദ് ബിന്‍ റാഷിദ് ലൈബ്രറി, അബുദാബി സമ്മര്‍ പാസ് എന്നിവരും കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും പരിപാടികളും ആസുത്രണം ചെയ്തിട്ടുണ്ട്.