അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യം അധ്യാപക ദിനം ആഘോഷിക്കു ന്നതിന് മുന്നോടിയാ യാണ് നിര്‍ദേശം
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 5ന് മുന്‍പ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേ ന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യം അധ്യാപക ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദേശം.
പ്രതിമാസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്ന പതിവു ഡോസിനു പു റമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്സിന്‍ ഡോസുകള്‍ അധികമായി നല്‍ കുമെന്ന് അദ്ദേഹം അറിയിച്ചു.
കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോ ക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുട ര്‍ ന്ന് രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ അടച്ചിരുന്നു. വൈറസ് വ്യാപനം കുറഞ്ഞതൊടെ നിരവധി സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ തുടങ്ങി, എന്നാല്‍ ഏപ്രിലില്‍ കോറോണ രണ്ടാം തരംഗം രാജ്യത്ത് എത്തിയപ്പോള്‍ വീണ്ടും സ്‌കൂ ളുകള്‍ പൂര്‍ണ്ണമായി അടച്ചു.
രണ്ടാം തരംഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗീകമായി തുറക്കുന്നുണ്ട്. പകുതിയി ലധി കം അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടി ല്ലെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുന്‍നിര്‍ത്തി വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.












