വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. സ്‌കൂട്ടറും കെഎസ്ആര്‍ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കല്‍പ്പറ്റ പെരുന്തട്ട സ്വദേശിയും ആറാംമൈല്‍ കുണ്ടാല മാനാഞ്ചിറയില്‍ വാടകക്ക് താമസിക്കുന്ന മുണ്ടോടന്‍ എം സുബൈര്‍ സഖാ ഫി (42), മകന്‍ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്
കല്‍പ്പറ്റ: വയനാട്ടില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.കല്‍പ്പറ്റ പെരുന്തട്ട സ്വദേശിയും ആറാം മൈല്‍ കുണ്ടാല മാനാ ഞ്ചിറയില്‍ വാടകക്ക് താമസിക്കുന്ന മുണ്ടോടന്‍ എം സുബൈര്‍ സഖാഫി (42), മകന്‍ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്.
വൈകീട്ട് 5.45ന് പനമരം- മാനന്തവാടി റോഡില്‍ കാപ്പുംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപമായി രുന്നു അപകടം. കുണ്ടാലയിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കു ന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലിടിക്കു കയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു.
മൃതദേഹങ്ങള്‍ മാനന്തവാടി മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുബൈറിന്റെ ഭാര്യ ഹാജറ. മകള്‍: മിന്‍ഹ.