രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. കമ്പമല എസ്റ്റേ റ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെ ടുന്നുണ്ട്
വയനാട് : 75 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാണമെന്ന മുദ്രാവാക്യവുമായി വയനാട്ടില്‍ മാവോവാദികളുടെ പോസ്റ്റര്‍. വയനാട്ടി ലെ കമ്പമല എസ്റ്റേറ്റിലാണ് മാവോവാദികള്‍ പോസ്റ്ററുകളും ബാനറുകളും പതിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌ക്കരിക്കണമെന്നാണ് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ലെന്ന് പോസ്റ്ററില്‍ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെ ന്നും പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നുണ്ട്. വനം വികസന കോര്‍പ്പറേഷനു കീഴില്‍ ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ച എസ്റ്റേ റ്റാണ് കമ്പമല.