മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു.
2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ വെച്ചായിരിക്കും പരിപാടി.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. മുജീബ് അഹമ്മദ് (Specialist Cardiologist) നേതൃത്വം നൽകുന്ന സെഷനിൽ “ഹൃദയാഘാതം – മുൻകരുതലുകളും അടിയന്തര നടപടികളും” എന്ന വിഷയത്തിലാണ് അവബോധ ക്ലാസ് നടക്കുന്നത്.
തുടർന്ന്, കാർഡിയോപൾമോണറി റെസസിറ്റേഷൻ (CPR) എന്ന അത്യാവശ്യകാല ലൈഫ് സേവിംഗ് ടെക്നിക്കിന്റെ പ്രായോഗിക പരിശീലനവും (Demonstration) ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാർക്ക് നൽകാവുന്ന പ്രഥമചികിത്സയുടെ കാര്യത്തിൽ വ്യക്തത നൽകുക എന്നതാണ് ലക്ഷ്യം.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ പരിശോധനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആരോഗ്യബോധം വർധിപ്പിക്കുന്നതിലൂടെ സമൂഹത്തെ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും പൊതുജനങ്ങളെയും റൂവി മലയാളി അസോസിയേഷൻ കമ്മറ്റി ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.