പ്രധാനമന്ത്രി ആദ്യം രാജ്ഘട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ചെങ്കോട്ടയില്‍ എ ത്തിയത്. രാവിലെ ഏഴിന് ശേഷമാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തിയത്. കാല്‍ മണി ക്കൂറിന് ശേഷം അദ്ദേഹം ചെങ്കോട്ടയിലെത്തി. ചെങ്കോട്ടയില്‍ മോദി ഗാര്‍ഡ് ഓഫ് ഓണ ര്‍ പരിശോധിച്ചു. തുടര്‍ന്ന് 7.30ന് ദേശീയ പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 76 വര്‍ഷം പൂര്‍ത്തിയായി. സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യമുടനീളം. രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കെങ്കേമമായി പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യ ത്തെ അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രി ആദ്യം രാജ്ഘട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ചെങ്കോട്ടയില്‍ എത്തിയത്. രാവിലെ ഏഴിന് ശേഷമാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തിയത്. കാല്‍ മണിക്കൂറിന് ശേഷം അദ്ദേഹം ചെങ്കോട്ട യിലെത്തി. ചെങ്കോട്ടയില്‍ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് 7.30ന് ദേശീയ പതാക ഉയ ര്‍ത്തി.
ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആരംഭിച്ചു. 140 കോടി വരുന്ന ഇന്ത്യക്കാരെ പരിവാര്‍ ജന്‍ എന്ന് വിശേഷിപ്പിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. സ്വാതന്ത്ര്യദിനാഘോഷ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തിലേറെ സുരക്ഷാ സൈനികരാണ് സുരക്ഷക്കുള്ളത്. പ്രധാനമന്ത്രി അതി രാവിലെ സാമൂഹിക മാധ്യമങ്ങളില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേ ര്‍ന്നിരുന്നു.