സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടിവാണ് ഉ ണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായി. തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണ വിലയില്‍ സംഭവിക്കുന്നത്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയുടെ ഇടി വാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38400 രൂപയായി. തുടര്‍ച്ചയായ ഇടി വാണ് സ്വര്‍ണ വിലയില്‍ സംഭവിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 45 രൂപയാണ് കുറഞ്ഞത്. വിപണിയില്‍ ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്റെ വില 4800 രൂപയാണ്. ഇന്നലെ മാറ്റമില്ലാത്ത തുടര്‍ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവിലാണ് സ്വര്‍ണ വില. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണ ത്തിന് 440 രൂപ കുറഞ്ഞിരുന്നു.
ആഭ്യന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന്18 കാരറ്റ് സ്വ ര്‍ണത്തിന്റെ വിലയിലും കുത്തനെയുള്ള ഇടിവാണ് സംഭവിച്ചിരി ക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ ത്തിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3965 രൂപയായി. അ തേസമയം സംസ്ഥാനത്ത് 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 100 രൂപയാണ് 925 ഹോള്‍ മാര്‍ക്ക് വെള്ളിയുടെ വില. എന്നാല്‍ വെള്ളിയുടെ വിലയില്‍ കുറവ് സംഭവിച്ചു. ഒരു രൂപയാണ് കുറഞ്ഞ ത്. ഇതോടെ വെള്ളിയുടെ വില 70 രൂപയായി മാറി.
ഈ ആഴ്ചയില്‍ സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. ഇടവേളകളില്‍ കുറയുകയല്ലാതെ സ്വര്‍ണവില ഈ ആഴ്ച കൂടിയില്ല. ഏപ്രില്‍ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളില്‍ സ്വര്‍ണവില കൂപ്പുകുത്തുക യായിരുന്നു. ഏപ്രില്‍ 24 നും 25 നും മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം 26 ന് സ്വര്‍ണവില വീണ്ടും ഇടി ഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വര്‍ണവില ഇന്ന് വീണ്ടും കുറയു കയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്.