ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില. യു ക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനി ശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപ മെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിഞ്ഞതായി വിദഗ്ധര്‍ പറയുന്നു.
കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് സ്വര്‍ണത്തിന്റെ വി ല 40,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 130 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 5070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാര്‍ച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. കോവിഡ് മഹാമാരിക്കാല ത്താണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. പവന് 42,000 രൂപ വരെ എത്തിയ ശേഷമാണ് വില തിരിച്ചിറങ്ങിയത്. കോവിഡ് ഭീഷണി ഒഴിഞ്ഞുപോകാത്തതിനാല്‍ നിക്ഷേപകര്‍ കയ്യിലുള്ള സ്വര്‍ ണം പൂര്‍ണമായി വില്‍ക്കാന്‍ തയാറാകുന്നില്ല.
യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ പ്രതിസ ന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലയുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈമാസം ഇതു വരെ 3000ലധികം രൂപയാണ് വര്‍ധിച്ചത്.യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യ ങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
കോവിഡിനൊപ്പം ആഗോളതലത്തില്‍ നാണ്യപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നത് സ്വര്‍ണവില ഇനിയും ഉയരാന്‍ കാരണമാകും. ഇതിനു പുറമേയാണ് യുദ്ധം വിപണിയില്‍ ആഘാതമുണ്ടാക്കുന്നത്.











