നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജ യില്‍ മോചിതയായി. ബംഗളൂരുവില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിനും മൂന്നു മാസത്തിനും ശേഷമാണ് സ്വപ്നയുടെ മോചനം
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. കഴിഞ്ഞ ചൊവ്വാഴ്ച സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചതെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതു മൂലം ജയില്‍ മോചനം വൈകി. ആറ് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ജയി ല്‍ മോചനം സാധ്യമാ യത്. ബംഗളൂരുവില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ഒരു വര്‍ ഷത്തിനും മൂന്നു മാസത്തിനും ശേഷമാണ് സ്വപ്ന ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്.
സ്വപ്നയുടെ അമ്മ പ്രഭാ സുരേഷ് ഇന്നു രാവിലെ അട്ടക്കുളങ്ങര ജയിലില്‍ എത്തി ജാമ്യ ഉത്തരവും മറ്റു രേ ഖകളും കൈമാറി. അമ്മയ്‌ക്കൊപ്പം കാറിലാണ് സ്വപ്ന പോയത്. ജയിലിനു പുറത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാതെയാണ് സ്വപ്‌ന മടങ്ങിയത്. അമ്മയുടെ കൈ പിടിച്ച് ജയിലിനു പുറ ത്തേക്കു വന്ന സ്വപ്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. എല്ലാം പിന്നെപ്പറയാം എന്നായി രുന്നു പ്രതികരണം.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വോഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത് എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.
ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിക്കെതിരെ സ്വപ്ന നല്‍കിയ അപ്പീലിലാണ് ഈ മാസം രണ്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വപ്നയ്ക്കൊപ്പം കേസിലെ ആറു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങി ആറു കേസുകളിലാണ് സ്വപ്ന യെ റിമാ ന്‍ഡ് ചെയ്തിരുന്നത്. ഇതില്‍ എല്ലാ കേസുകളിലും ജാമ്യമായി.
കേസില്‍ കസ്റ്റംസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു ഗൂഢാലോചനയിലും കടത്തി ലും സ്വപ്നയ്ക്ക് നിര്‍ണായക പങ്കാളിത്തമുണ്ടെന്നാണ് കുറ്റപത്ര ത്തില്‍ പറയുന്നത്. സരിത്തുമായി സ്വപ്ന അ ടുപ്പത്തിലായിരുന്നു. കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്ത് നടത്തിയെന്നായിരുന്നു സ്വപ്ന അടക്കമുള്ള പ്രതിക ള്‍ക്കെതിരെയുള്ള എന്‍.ഐ.എയുടെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനമായി കണക്കാക്കാമെന്നും എന്‍.ഐ.എ. വാദിച്ചിരുന്നു. സ്വപ്ന സുരേഷ് എന്നാല്‍ നയതന്ത്ര ബാഗേ ജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വര്‍ണക്കളളക്കടത്ത് രാജ്യത്തിന്റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ. എ വാദം അംഗീകരിക്കാനാവില്ല. വന്‍തോതില്‍ കളളനോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദത്തിന്റെ പരിധിയില്‍ വരുന്നത്. പ്രതികള്‍ ഏതെങ്കിലും വിധത്തിലുളള തീവ്രവാ ദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കുറ്റപത്രത്തില്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.