സ്വര്‍ണകടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്പീക്കര്‍ അനുവദിച്ചില്ല. സബ്മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ക്രമ പ്രശ്നം ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തി ന്റെ സബ്മിഷന് അനുമതിയില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന്‍ ശ്രമത്തിനാണ് സ്പീ ക്കര്‍ അനുമതി നിഷേധിച്ചത്.
സബ്മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം ക്രമപ്രശ്നം ചൂണ്ടിക്കാട്ടി അനുവദിക്കാ നാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് കേരളത്തിന്റെ പ്രാഥമിക പരിഗണനയില്‍ വരാ ത്തതാണ് എന്ന സാങ്കേതിക പ്രശ്നം ഉള്ളതിനാല്‍ സബ്മിഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരിക്കല്‍ അനുവദിച്ചാല്‍ അത് കീഴ്വഴക്കമായി മാറുമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള കാര്യത്തിനാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. കോണ്‍സുലേറ്റ് കേന്ദ്ര ലിസ്റ്റിലായതിനാല്‍ സബ്മിഷന്‍ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്നു മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. കോണ്‍സുലേറ്റ് പിരിച്ചു വിടണമെന്നല്ല സിബിഐ അ ന്വേഷണത്തിന് ഉത്തരവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് നോട്ടീസില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായി രുന്നു.
സ്വര്‍ണക്കടത്തു കേസില്‍ നടക്കാന്‍ പാടില്ലാത്തതു പലതും സംഭവിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷം സബമിഷന് നോട്ടീസ് നല്‍ കിയത്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സഭയില്‍ വാക്കേറ്റമുണ്ടായി. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.










