അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. കോടതി യില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്ത മാക്കുന്നത്.
കൊച്ചി : അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെന്ന് കസ്റ്റംസ്. കോടതി യില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്തമാക്കുന്ന ത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരായ അര്‍ജുന്‍ ആയങ്കിയെ ഒമ്പത് മണിക്കൂ റോളം നീ ണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്ന ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് സജേഷിന്റെ പേരിലുള്ള സ്വിഫ്റ്റ് കാര്‍ അര്‍ജുന്‍ ആയങ്കിയുടേത് തന്നെയാണെന്നും ഇയാല്‍ വെറും ബിനാമിയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
എന്നാല്‍ കേസില്‍ തനിക്ക് പങ്കിലെന്നും മാധ്യമങ്ങള്‍ നുണപ്രചരിപ്പിക്കുകയാണെന്നുമാണ് അര്‍ ജുന്റെ വാദം. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ നേരത്താണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്. അനാവശ്യമായി പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അര്‍ജുന്‍ ആയങ്കി പറ ഞ്ഞു.മുഹമ്മദ് ഷഫീഖിന് കടം കൊടുത്ത പണം തിരിച്ച് വാങ്ങാനാണ് വിമാനത്താവള ത്തിലെത്തി യതെന്നാണ് അര്‍ജുന്‍ പറയുന്നത്.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേ ഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അര്‍ജുന്‍ ആയങ്കിയിലേക്കും അന്വേഷണമെത്തിയത്. രണ്ടര കിലോയോളം സ്വര്‍ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷ ഫീഖിന്റെ മൊഴിപ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍.
അര്‍ജുന്‍ ആയങ്കി മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ സ്വര്‍ണം കടത്തുന്നത് എന്നത് ഉള്‍പ്പെടെയു ള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരനാണെങ്കില്‍ ഇട പാടിന് ആവശ്യമായ പണം എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ വിവരങ്ങള്‍ കസ്റ്റംസ് അന്വേഷിക്കും











