‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാ ന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’എന്നാണ് സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചി രി ക്കുന്നത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങളുമായി ഇന്ന് വൈകിട്ട് ലൈവില്‍ വരു മെന്ന് അറിയിച്ച് സ്വപ്ന സുരേഷ്. ‘സ്വര്‍ണക്കടത്ത് കേസില്‍ ഒത്ത് തീ ര്‍പ്പ്. അതും എന്റെ അടുത്ത്. വിവര ങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’എന്നാണ് സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കു ന്നത്. സ്വണക്കടത്ത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് അഞ്ചുമണിക്ക് ഫെയ്‌സ്ബുക്ക് ലൈ വില്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്നലെ മുഖ്യമന്ത്രിക്ക് വനിതാദിനാശംസകള്‍ നേര്‍ന്ന് സ്വപ്ന രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് സ്വപ്ന സുരേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. അതേസമയം, മറ്റൊരു കുറിപ്പിലൂടെ സ്വപ്ന രംഗത്തെത്തി.











