പതിനൊന്നാമത് സ്വരലയ പുരസ്‌ക്കാരം പ്രശസ്ത സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താ രാനാഥിന് ജൂലൈ 24ന് വൈകീട്ട് 6.30ന് എറണാകുളം അസീസി ഓഡി റ്റോറി യത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ന്യൂഡല്‍ഹി : പതിനൊന്നാമത് സ്വരലയ പുരസ്‌ക്കാരം പ്രശസ്ത സരോദ് വിദ്വാന്‍ പ ണ്ഡിറ്റ് രാജീവ് താരാ നാ ഥിന് ജൂലൈ 24ന് വൈകീട്ട് 6.30ന് എറണാകുളം അസീസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സ മ്മാനിക്കും. പ്രശസ്ത ചലച്ചിത്ര സംവിധാ യകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപ യും ആര്‍ട്ടിസ്റ്റ് കെ പി സോമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡ്.
ചടങ്ങില്‍ പ്രൊഫ: എം.കെ. സാനു, വ്യവസായ മന്ത്രി പി. രാജീവ്, പ്രൊഫ: കെ വി തോമസ്, ടികെഎ നായ ര്‍ ഐഎഎസ്, എ വി അനൂപ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിനെ തുടര്‍ന്ന് രാജീവ് താരാനാഥിന്റെ സരോദ്കച്ചേരിയുമുണ്ടാകും.ഈ വര്‍ ഷം ഒക്ടോബറില്‍ തൊണ്ണൂറ് വയസ്സ് തികയുന്ന അദ്ദേഹം കേരള ത്തില്‍, സൗഹൃദ സംഗമത്തിലല്ലാതെ പൊതു വേദിയില്‍ ആദ്യമായാണ് സംഗീതകച്ചേരി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
വിഖ്യാത സംഗീതജ്ഞരായ അലി അക്ബര്‍ ഖാന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ശിഷ്യനാണ് രാജീവ് താരാനാഥ്. പത്മശ്രീ, സംഗീതനാടകഅക്കാദമി, ഫോര്‍ഡ് ഫൗണ്ടേഷന്‍ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോവല്‍ സംസ്‌ക്കാരയെ പട്ടാഭിരാമറെഡ്ഡി സിനിമയാക്കിയപ്പോള്‍ സംഗീ തം നല്‍കിയത് രാജീവ് താരാനാഥാണ്. ജി. അരവിന്ദന്റെ കാഞ്ചനസീതയ്ക്കും അദ്ദേഹം സംഗീതം നല്‍കി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുമ്പ് സ്വരലയപുരസ്‌ക്കാരം ലഭിച്ചവര്‍
മുമ്പ് സ്വരലയപുരസ്‌ക്കാരം ലഭിച്ചവര്‍ ടി.വൃന്ദ (1992), ഉസ്താദ് ബിസ്മില്ലാഖാന്‍ (1993), ശെമ്മങ്കുടി ശ്രീ നിവാസയ്യര്‍ (1994), ഉസ്താദ് അലി, അക്ബര്‍ ഖാന്‍ (1998),ഡി. കെ പട്ടാംബാള്‍ (2000), പണ്ഡിറ്റ് രവി ശങ്കര്‍ (2001), ഡോ. ബാലമുരളീ കൃഷ്ണ (2004), കിഷോരി അമോങ്കര്‍ (2013), ഉമയാള്‍പുരം ശിവരാമന്‍ (2014).











