രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ കൂട്ട് പ്രതി സന്ദീപ് നായര്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതിയില്‍ നിന്ന് ജാമ്യം.കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സന്ദീപിന് ജാമ്യം നല്‍കാന്‍ തീരുമാനിച്ചത്. സന്ദീപിനെതിരെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടത്. എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ്, ഇ.ഡി കേസുകളും നിലവിലുള്ളതിനാല്‍ സന്ദീപ് നായര്‍ക്ക് പുറത്തിറങ്ങാനാകില്ല.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്ന ഉപാധിയോടെയുമാണ് സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചത്. പുറമെ, മാപ്പ് സാക്ഷിയാകുന്നതിനുള്ള അപേക്ഷയും കോടതി സ്വീകരിച്ചു. ഇതോടെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായരടക്കം അഞ്ച് പേരാണ് മാപ്പ് സാക്ഷികളായുള്ളത്.