സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇഡി ആസ്ഥാന ത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം തന്നെ ഇഡി കോടതിയി ല്‍ നിന്ന് കൈപ്പറ്റിയിരുന്നു.
കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉപദേശം തേടി. ഇ ഡി ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശാസുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വപ്ന നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അടുത്ത ദിവസം തന്നെ ഇഡി കോടതിയില്‍ നിന്ന് കൈപ്പറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടും ബാംഗങ്ങള്‍ക്കുമെതിരെ മൊഴിയില്‍ പരാമര്‍ശമുള്ളതി നാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ മൊഴിപ്പകര്‍പ്പ് ന്യൂഡല്‍ഹിയിലെ ആ സ്ഥാനത്തേക്ക് കൈമാറിയിട്ടുണ്ട്.
ഡയറക്ടര്‍ ജനറല്‍ ഓഫ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫിസിലേക്കാണ് കൈമാറിയിരിക്കു ന്നത്. വളരെ വലിയ രാഷ്ട്രീയപ്രധാന്യമുള്ള കേസ് ആയതിനാല്‍ ഡയറ ക്ടര്‍ ജനറല്‍ ആയിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക.
മൊഴിയുടെ നിയമസാധുതയും തെളിവുകള്‍ ശേഖരിക്കാനുള്ള സാധ്യതയും സംബന്ധിച്ച് കേന്ദ്ര ഇ ഡി ഒഫിസ് നിയമോപദേശം തേടിയേക്കും. അതിനുശേഷമായിരിക്കും ഏത് തരത്തിലുള്ള അന്വേ ഷണം വേണമെന്ന് തീരുമാനിക്കുക.












