സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരണം; തസ്തികകളിലും നിയമനത്തിലും വ്യവസ്ഥകളുമായി അഡെക്.

english-teacher

അബുദാബി : വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്ക് മാന്യമായ തൊഴിലും ഉറപ്പാക്കാൻ സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണിത്.
∙ 6 തസ്തികകൾ നിർബന്ധം
പുതിയ നയപ്രകാരം സ്വകാര്യ സ്കൂളുകളിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഇൻക്ലൂഷൻ മേധാവി, ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർ, സോഷ്യൽ വർക്കർ, നഴ്സ് എന്നീ 6 തസ്തികകൾ നിർബന്ധം. ഈ തസ്തികയിലുള്ളവർ പ്രവൃത്തി സമയങ്ങളിൽ സ്കൂളിൽ ഉണ്ടാകണം.ഉയർന്ന നിലവാരമുള്ള സ്കൂളുകളിൽ കരിയർ,യൂണിവേഴ്സിറ്റി ഗൈഡൻസ് കൗൺസിലർമാരെയും നിയമിക്കണം. 500ൽ താഴെ വിദ്യാർഥികളുള്ള പുതിയ സ്കൂളുകളിൽ ആദ്യ 5 വർഷത്തേക്ക് മുതിർന്ന അധ്യാപകനെ ആക്ടിങ് വൈസ് പ്രിൻസിപ്പലായി നിയമിക്കാനും അനുമതി നൽകി. ഓരോ വിഷയങ്ങൾക്കും എല്ലാ ക്ലാസുകളിലേക്കും അധ്യാപകർ ഉണ്ടാകണം. ഒഴിവു വരുന്ന തസ്തികയിലേക്ക് സ്ഥിരം നിയമനം നടത്തുന്നതുവരെ താൽക്കാലിക അധ്യാപകരെ നിയോഗിച്ച് വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പാക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. 2024/25 അധ്യയന വർഷം മുതൽ നയങ്ങൾ പ്രാബല്യത്തിലായെങ്കിലും 2026 ഫെബ്രുവരി ഒന്നിനകം നിയമം പാലിക്കാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
∙ ടീച്ചിങ് ലൈസൻസ്
നേരത്തെ നിയമിച്ച അധ്യാപകർക്ക് ജോലിയിൽ തുടർന്നുകൊണ്ട് ടീച്ചിങ് ലൈസൻസ് എടുക്കാൻ 2026/27 അധ്യയന വർഷം വരെ സാവകാശമുണ്ട്. ബി.എഡ് ഇല്ലാത്തവരാണെങ്കിൽ നിശ്ചിത സമയത്തിനകം യോഗ്യത ഉറപ്പാക്കി അധ്യാപന ലൈസൻസ് നേടിയിരിക്കണം. ഇതിനകം യോഗ്യത നേടാനായില്ലെങ്കിൽ മറ്റൊരു സ്കൂളിൽ പുതുതായി ജോലിക്കു ചേർന്ന് 2 വർഷത്തിനകം ലൈസൻസ് എടുത്താൽ മതി.
∙ താൽക്കാലിക നിയമനം
അഡെക് നിയമ പ്രകാരം മാത്രമേ പുതിയ അധ്യാപക, അനധ്യാപക റിക്രൂട്മെന്റ് നടത്താവൂ. 6 മാസത്തെ താൽക്കാലിക നിയമനത്തിന് നിബന്ധനകളിൽ ഇളവുണ്ട്. ആക്ടിങ് ഫിനാൻസ് ഡയറക്ടർ പോലുള്ള അനധ്യാപക തസ്തികകൾക്ക് മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ. നിലവിലെ ജീവനക്കാരിൽ ഒരാളാണ് ഉദ്യോഗാർഥിയെങ്കിൽ തൊഴിൽ പരിചയം നിർബന്ധമില്ല. ഈ കാലയളവിൽ പദവിക്കു മുൻപ് ആക്ടിങ് എന്ന് ചേർത്തിരിക്കണം. സേവന കാലയളവ് പ്രവൃത്തിപരിചയമായി കണക്കാക്കും.
∙ വിവേചനം പാടില്ല
നിയമനത്തിൽ ജാതി, മത, വംശ, ലിംഗ, വൈകല്യ വ്യത്യാസം പാടില്ല. ചില തസ്തികകളിൽ മാത്രം ലിംഗ നിയന്ത്രണം ബാധകമാക്കാം. ഭിന്നശേഷിക്കാർക്ക് തുല്യ അവസരം ഉറപ്പാക്കണം.
∙ അഡെക് പാസ്

രേഖാമൂലം സമ്മതം നൽകിയാൽ 3 റോളുകളിൽ വരെ ജീവനക്കാരെ നിയമിക്കാൻ സ്കൂളുകൾക്ക് അധികാരമുണ്ട്. ഇതിനു പുറമെ പാഠ്യേതര ഉത്തരവാദിത്തവും നൽകാം.  ജീവനക്കാരെല്ലാം സ്റ്റാഫ് ലൈസൻസിങ് പോർട്ടലിൽ (അഡെക് പാസിൽ) റജിസ്റ്റർ ചെയ്യണം. ജീവനക്കാരുടെ റോളുകൾ സംബന്ധിച്ച് അഡെക് പാസിൽ വ്യക്തമാക്കുകയും വേണം. പുതിയ ജീവനക്കാർക്ക് നിയമന ഉത്തരവ് (ഓഫർ ലെറ്റർ) നൽകുകയും വർക്ക് പെർമിറ്റ് നേടുകയും വേണം.
വിദ്യാർഥികൾക്കും ജോലി
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ താൽക്കാലിക ജോലിക്കെടുത്താലും അവരുടെ പഠനത്തെ ബാധിക്കാത്ത വിധത്തിലാകണം. മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ നിയമപ്രകാരം ഒഴിവുസമയ ജോലിയിൽ മുതിർന്ന വിദ്യാർഥികളെ പ്രവേശിപ്പിക്കാം. മറ്റൊരു സ്കൂളിലെ വിദ്യാർഥിയാണെങ്കിലും അവരുടെ പഠന, പരിരക്ഷ എന്നിവയിൽ വ്യത്യാസമുണ്ടാകരുത്.
∙ സ്റ്റാഫ് കലണ്ടർ
ജീവനക്കാരുടെ ജോലി സമയം, പ്രൊബേഷൻ കാലയളവ്, അവധി എന്നിവ സംബന്ധിച്ച് അഡെക് നിയമം പാലിക്കണം. പ്രൊബേഷൻ 6 മാസം കവിയരുത്. അവധിക്കാലമായാലും മുഴുവൻ വേതനവും നൽകണം.അധ്യയന വർഷത്തെ അംഗീകൃത കലണ്ടറിനൊപ്പം ഓരോ സ്കൂളുകളും അവധി ദിനങ്ങളും പ്രവൃത്തി ദിവസങ്ങളും വിശദീകരിക്കുന്ന സ്റ്റാഫ് കലണ്ടർ നൽകണം. ജീവനക്കാരുടെ ജോലി സംബന്ധിച്ച് അതത് സ്കൂളുകൾക്ക് തീരുമാനിക്കാം.
പ്രസവാവധി, രോഗാവധി, മരണം, രക്ഷാകർതൃ അവധി, പഠന അവധി, വിശ്രമ അവധി (യുഎഇ പൗരന്മാർക്ക് മാത്രം) എന്നിങ്ങനെ അർഹതയുള്ള എല്ലാ അവധികളെക്കുറിച്ച് ജീവനക്കാരെ അറിയിക്കണം. വാർഷിക അവധികളും ഇടവേളകളും ഉൾപ്പെടെ അധ്യാപക തൊഴിൽ കരാറുകൾ 2 വർഷത്തേക്കാകണം. അഡെക് അംഗീകാരമില്ലാതെ അധ്യാപകരെ പിരിച്ചുവിടാൻ സ്കൂളിന് അധികാരമില്ല. രാജിവയ്ക്കാനും പിരിച്ചുവിടാനും അനുമതി നിർബന്ധം. ഇതേസമയം ഗുരുതര കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ നോട്ടിസ് കൂടാതെ സ്കൂളുകൾക്ക് പിരിച്ചുവിടാം.

Also read:  ദുബായിൽ മുതിർന്ന പൗരന്മാർക്ക് പെരുന്നാൾ സമ്മാനവുമായി ജിഡിആർഎഫ്എ.

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES