അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം സര്‍ക്കാര്‍-സ്വകാര്യ ലാബു കളില്‍ ഇനി ആന്റിജന്‍ പരിശോധന നടത്താം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം. അടിയന്തിര ഘട്ടങ്ങളില്‍ ഡോ ക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രം സര്‍ക്കാര്‍-സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധന നടത്താം. കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാ ത്രമാവും ഇനി ആന്റിജന്‍ പരിശോധന നടത്തു ക. നിലവില്‍ 65 വയസിന് മുകളിലുള്ളവരാണ് കൂടു തലായും കൊറോണ ബാധിച്ച് മരിക്കുന്നത്. അതിനാല്‍ 65ന് മേലെയുള്ളവരില്‍ വാക്സിന്‍ സ്വീകരി ക്കാത്തവരെ കണ്ടെത്തി കുത്തിവെയ്പ്പ് നടത്താന്‍ പ്രത്യേക ഡ്രൈവ് നടത്താനും യോഗത്തില്‍ തീരുമാനമായി.
വാക്സിനേഷന്‍ നടത്താത്തവരില്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി. പ്രതിവാര ഇന്‍ഫക്ഷന്‍ റേഷ്യോ പത്തില്‍ അ ധികമുള്ള വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.