ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നട ത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടി യത്
പാലക്കാട്: വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍. എറണാകുളം ചേരാനെ ല്ലൂര്‍ പച്ചാളം മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിന്‍ (26) ആണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധ നയിലാണ് എബിനില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്. പാലക്കാട് ഡെപ്യുട്ടി എക്സൈസ് ക മ്മീഷണര്‍ എംഎം നാസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹ മ്മദ് ഹാരിഷും പാര്‍ട്ടിയും നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ബംഗളൂരു എംബിഎ വിദ്യാര്‍ത്ഥിയായ എബിന്‍ സ്വന്തം ആവശ്യത്തിനും സുഹൃ ത്തുക്കള്‍ക്ക് നല്‍കാനു മാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. വാളയാര്‍ എക്സൈസ് ചെ ക്ക് പോസ്റ്റിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പാര്‍ട്ടിയും ടാസ്‌ക് ഫോഴ്സും ചേര്‍ന്ന് വാളയാര്‍ എ ക്സൈസ് ചെക്ക് പോസ്റ്റിനു മുന്‍വശം സര്‍വീസ് റോഡില്‍ വച്ച് നടത്തിയ വാഹനപരിശോധനയിലാണ് പ്ര തിയില്‍ നിന്നും മയക്കു മരുന്നു പിടിച്ചെടുത്തത്. കേസില്‍ എബിനെ പതിനാല് ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.