കെ.അരവിന്ദ്
ഇന്ത്യയിലെ സംഘടിത റീട്ടെയില്‍ ബിസിനസ് രംഗത്ത് ആദ്യമായി കാലുറപ്പിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് ഫ്യൂച്ചര്‍ റീട്ടെയില്‍. പ്രതിവര്‍ഷം ശരാശരി 33 കോടിയിലേറെ ഉപഭോക്താക്കളാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്റ്റോറുകള്‍ സന്ദര്‍ശിക്കുന്നത്. മുപ്പതിനായിരത്തിലേറെ ഉല്‍പ്പാദകരുടെ ഉല്‍ പ്പന്നങ്ങള്‍ കമ്പനിയുടെ സ്റ്റോറുകളിലൂടെ ലഭിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ ക്കറ്റ്-ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ബിഗ്ബസാര്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഉടമസ്ഥതയിലാണ്. 244 നഗരങ്ങളിലായി മുന്നൂറിലേറെ ബിഗ് ബസാര്‍, എഫ്ബിബി, ഫുഡ് ബസാര്‍ സ്റ്റോ റുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്. ഹോം ടൗണ്‍, ഇ-സോണ്‍ എന്നീ സ്റ്റോറുകളും കമ്പനിയുടേതായുണ്ട്.
ഫ്യൂച്ചര്‍ റീട്ടെയില്‍ നിലവില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഹോം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ റീട്ടെയില്‍ വിഭാഗവും ഹോം വിഭാഗവും പ്രത്യേക കമ്പനികളായി വിഭജിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഓഹരി വിപണിയിലെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടേക്കും.
ഇന്ത്യയിലെ ഫാഷന്‍-ലൈഫ്സ്‌റ്റൈല്‍ വിപണി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2,21,000 കോടി രൂപയാണ് ഫാഷന്‍-ലൈഫ് സ്‌റ്റൈല്‍ വിപണിയിലെ വിറ്റുവരവ്. അത് അടു ത്ത അഞ്ച് വര്‍ഷത്തിനു ശേഷം 3,94,000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിവിധ കാരണങ്ങളാല്‍ തിരിച്ചടി നേരിട്ട സംഘടിത റീട്ടെയില്‍ മേഖലയിലെ കമ്പനികള്‍ ഒരു കരകയറ്റത്തിന്റെ പാതയിലാണ്. 15-20 വര്‍ഷക്കാലം നേരെ നില്‍ക്കാന്‍ പാടുപെട്ട ഇന്ത്യന്‍ റീട്ടെയില്‍ ബിസിനസ് പതുക്കെ മെച്ചപ്പെടാനും ഈ രംഗത്തെ കമ്പനികള്‍ ലാഭം രേഖപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. ഈ രംഗത്തെ ചില പ്രമുഖ കമ്പനികള്‍ പെട്ടെന്നുള്ള അപ്രതീക്ഷിതമായ മാറ്റത്തിലേക്ക് തിരിയുകയാണ്. ഇത് ഓഹരി നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
ഉയര്‍ന്ന തോതിലുള്ള വ്യാവസായികവല്‍ ക്കരണം, സേവന മേഖലയുടെ വളര്‍ച്ച, ഭേദപ്പെട്ട തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ജനങ്ങളുടെ ചെലവാക്കാവുന്ന വരുമാനത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. ഇത് പുതിയ ജീവിതശൈലിയ്ക്കും ഉപഭോഗരീതിയിലെ മാറ്റങ്ങള്‍ക്കുമാണ് വഴിവെച്ചത്. ഇ തെല്ലാം ഇന്ത്യയിലെ ഫാഷന്‍-ലൈഫ്സ്‌റ്റൈല്‍ വിപണിക്ക് മുന്നില്‍ പുതിയ അവസരങ്ങളാണ് തുറന്നിടുന്നത്. ഈ അവസരങ്ങളെ മുന്‍നിര്‍ത്തി ഫ്യൂച്ചര്‍ റീട്ടെയില്‍ ഓഹരിയില്‍ നിക്ഷേപിക്കാവുന്നതാണ്.