ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് ക ണ്‍വീനര്‍ ഇ.പി.ജയരാജന്‍. യാത്രാവിലിക്ക് നിയമവിരുദ്ധ നടപടിയാണെന്നും തനി ക്കെതിരായ നടപടി ക്രിമിനലുകളുടെ വാക്കുകേട്ടാണെന്നും ഇ പി ജയരാജന്‍ പ്രതി കരിച്ചു.
തിരുവനന്തപുരം: ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. യാത്രാവിലിക്ക് നിയമവിരുദ്ധ നടപടി യാണെന്നും തനിക്കെ തിരായ നടപടി ക്രിമിനലുകളുടെ വാക്കുകേട്ടാണെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.
ഒത്തുകളിയുടെ ഭാഗമായാണ് തനിക്കെതിരായ നീക്കം. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണ്. നട ന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. താനും കേറില്ല, കുടുംബവും കേറില്ല. ഇന്ന ത്തെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. കുറ്റവാളികള്‍ക്ക് നേരെ നടപടി എടുക്കാനല്ല അവര്‍ താത്പര്യം കാണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തില്‍ ഞാനിനി കയറില്ല. വേറെ പല വിമാനക്കമ്പനികളുമുണ്ട്, മാന്യന്മാര്‍. മാന്യമായിട്ട് സര്‍വീസ് നടത്തുന്ന വേറെയും കമ്പനികളുണ്ട്. ഇനി അവരുടെ വിമാനങ്ങളിലേ ഞാന്‍ പോകൂ- ഇ പി പറഞ്ഞു.
കണ്ണൂര്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഫ്ളൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് ഞാനും ഭാ ര്യയും ആയിരിക്കും. ഇനി ഇന്‍ഡിഗോയില്‍ ഞാന്‍ യാത്ര ചെയ്യില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാ യിട്ട് ഞാന്‍ മനസിലാക്കുന്നു. നിലവാരമില്ലാത്ത കമ്പനിയായിട്ട് ഞാന്‍ മനസിലാക്കുന്നു.
ഇ പി ജയരാജനെതിരെ ഇന്‍ഡിഗോയുടെ യാത്രാവിലക്ക് സംബന്ധിച്ച അറിയിപ്പ് ഇന്ന് പുറത്തു വ ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ ഗ്രസ് പ്രവര്‍ത്ത കരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്കും ഇതിനെതിരെ പ്രതികരിച്ച ഇ പി ജയ രാജന് മൂന്ന് ആഴ്ച്ചത്തേക്കും വിലക്കാണ് കമ്പനി ഏര്‍പ്പെടുത്തിയത്. ഇന്‍ഡിഗോ ആഭ്യന്തര അന്വേ ഷണ സമിതിയുടേതാണ് നടപടി.