തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ്.
ഇന്ന്(06.03.21) മുതൽ 12 മാർച്ച് 2021 വരെ ഉദ്യോഗാർത്ഥികൾക്കായി മാഗ്ലൂരിനും – തിരുവനന്തപുരത്തിനും ഇടയിൽ പ്രതിദിന അൺറിസേർവ്ഡ് സ്പെഷ്യൽ ട്രെയിൻ റെയിൽവേ ബോർഡ് അനുവദിച്ചു.
ഇന്ന് രാത്രി 08.00ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 09.30ന് മംഗലാപുരത്ത് എത്തിച്ചേരും.
രാത്രി 08.05ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 08.30ന് തിരുവനന്തപുരത്ത് എത്തുന്നു.
കഴക്കൂട്ടം, വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൌൺ, ആലുവ, തൃശൂർ, ഷൊർണുർ, തിരൂർ, കോഴികോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യനൂർ കാസർഗോഡ് സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ് കൗണ്ടറിൽ കാണിച്ച UTS ടിക്കറ്റ് എടുക്കേണ്ടതാണ്.