സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂര്‍-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസി ന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരി ശോധനയില്‍ റദ്ദാക്കിയത്
തൃശൂര്‍ : സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ഫിറ്റ് നസ് റദ്ദാക്കി. കണ്ണൂര്‍-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ഫിറ്റ്‌നസാണ് കുന്നംകുളത്ത് നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ റദ്ദാക്കിയത്.ബസ് ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാര്‍ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു.
കേന്ദ്ര മോട്ടര്‍ വാഹന നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് അനധികൃതമായി ലൈ റ്റുകളും ഓഡിയോ സംവിധാനങ്ങളും സ്ഥാപിച്ച ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ളവ ഇന്നു മുതല്‍ നിരത്തി ല്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക ര്‍ശന പരിശോ ധനയാണ് സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നത്.
കളര്‍ കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ റോഡിലിറങ്ങുന്നത് തടയുമെന്നു മന്ത്രി ആന്റ ണി രാജു അറിയിച്ചു. ടൂറിസ്റ്റ് ബസ് ഉള്‍പ്പെടുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കു വെള്ള നിറ ത്തില്‍ വയലറ്റ് ലൈന്‍ ബോര്‍ഡറാണു വേണ്ടത്. മറ്റു നിറങ്ങള്‍ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു.
ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് ഓഫിസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധ ന യുടെ ചുമതല നല്‍കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോ ഗം തീരുമാനിച്ചു. പിന്നീട് ഈ വാഹ നത്തില്‍ ക്രമക്കേടു കണ്ടെത്തിയാല്‍ ആ ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.