യുക്രൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് മടങ്ങി വ രാന്‍ വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. റഷ്യയുമായുള്ള യുദ്ധ സാഹചര്യത്തില്‍ അയവില്ലാ തെ തുടരുന്നതിനാലാണ് ഇന്ത്യ വീണ്ടും മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാ രോട് മടങ്ങിവരാന്‍ വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. യുക്രെയ്നിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ എംബസി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. കീവിലെ ഇന്ത്യന്‍ എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് മടങ്ങണമെന്നാണ് വി ദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ പൗരന്മാര്‍ യുക്രെയ്‌നില്‍ നിന്ന് പുറത്തുകടക്കാന്‍ ലഭ്യമായ ഏതെങ്കിലും വാണിജ്യ/ചാര്‍ട്ടര്‍ വിമാ നത്തിനായി ശ്രമിക്കണമെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. നേരത്തെ വിദ്യാര്‍ത്ഥിക ളോട് എത്രയും വേഗം യുക്രെയ്ന്‍ വിടാന്‍ എംബസി നിര്‍ദേശിച്ചിരുന്നു.
യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചുവെന്ന അവകാശവാദങ്ങള്‍ റഷ്യ തുടരു ന്ന സാഹചര്യത്തിലും രാജ്യത്ത് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാ സാഹചര്യം പ്രതിസന്ധി യിലാണെന്നാണ് വിലയിരുത്തല്‍. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങളും സഹായവും ആവശ്യമുള്ള ഏതെങ്കിലും തരത്തിലു ള്ള വിവരങ്ങളും സഹായവും ആവശ്യമുള്ള യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് പ്ര ത്യേക കണ്‍ട്രോള്‍ റൂം നമ്പര്‍ വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാം.
യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. നാട്ടി ലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതാ യി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേക കണ്‍ട്രോള്‍ റൂം നമ്പര്‍ വഴി വിദേശകാര്യ മന്ത്രാല യവു മായി ബന്ധപ്പെടാം. യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെ ല്‍പ്പ് ലൈന്‍ സംവിധാനം ആ രംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വിമാന ടി ക്കറ്റ് ലഭിക്കാത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 22,24, 26 തീയതികളില്‍ മൂന്ന് പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങള്‍ യുക്രെയ്‌നിലേക്ക് പറ ക്കും. അതിര്‍ത്തിക്കടുത്തുള്ള ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രെയ്‌നും റഷ്യയും ആരോപണങ്ങള്‍ ഉന്ന യിച്ചതിന് പിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും യുക്രെയ്‌നിലെ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാ ണ് ഇന്ത്യയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.