തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്ര ച രിപ്പിച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡി യിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ജോ ജോസഫിന്റേതെന്ന് ആരോപി ക്കുന്ന തരത്തിലുള്ള അശ്ലീല വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമ ങ്ങളില്‍ പ്രചരിച്ചത്.
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പി ച്ച സംഘത്തെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക ളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.ജോജോസഫിന്റേതെന്ന് ആരോപിക്കുന്ന തരത്തിലുള്ള അശ്ലീല വി ഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ എല്‍ ഡിഎഫ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയത്.
വ്യാജപ്രൊഫൈലുണ്ടാക്കി ജോ ജോസഫിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ അപ് ലോഡ് ചെയ്യുക യായിരുന്നു. കസ്റ്റഡിയിലുള്ളവര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരിക യാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആസൂത്രിതമായ നീക്കം ഉണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കണ്ണൂര്‍,പാലക്കാട്, കോഴിക്കോട്, കൊല്ലം ജില്ലയിലുള്ളവരാണ് പിടിയിലായവര്‍. ഇവരെ വിവിധ പൊ ലീസ് സ്റ്റേഷനുകളില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇവര്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ അക്കൗണ്ട് ഡി ലീറ്റ് ചെയ്യുകയായിരുന്നു.
ഗുരുതരമായ സൈബര്‍ ആക്രമണമണം : ഭാര്യ ഡോ.ദയ പാസ്‌കല്‍
ഗുരുതരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി യുടെ ഭാര്യ ഡോ. ദയ പാസ്‌കല്‍. വ്യാജ വിഡിയോയാണ് ജോ ജോസഫിനെതിരെ സമൂഹ മാധ്യ മങ്ങളില്‍ പ്രചരിക്കുന്നത്. ക്രൂരമായ പ്രവര്‍ത്തനമാണിതെന്നും ദയാ ഭാസ്‌കല്‍ പറഞ്ഞു. ആ രോഗ്യകരമായ സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്യമുള്ളത് കൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത പച്ചക്കള്ളങ്ങള്‍ പറഞ്ഞാണ് വ്യക്തിപരമായ ആക്രമണങ്ങള്‍ നട ത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അണികളെ താക്കീത് ചെയ്യണമെന്നും ദ യ പാസ്‌കല്‍ ആവശ്യപ്പെട്ടു.











