തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ കമ്മിഷനെ നി യോഗിച്ച് സിപിഎം. മുന്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എകെ ബാലന്‍ എന്നിവ രെ യാണ് കമ്മിഷന്‍ അംഗങ്ങളായി പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്
തിരുവനന്തപുരം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോ ധി ക്കാന്‍ കമ്മിഷനെ നിയോഗിച്ച് സിപിഎം. മുന്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ബാലന്‍ എന്നിവരെയാണ് കമ്മിഷന്‍ അംഗങ്ങളായി പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.സ്ഥാനാര്‍ഥി നിര്‍ണയം,വോട്ടുചോര്‍ച്ച തുടങ്ങിയ കാര്യങ്ങ ള്‍ കമ്മിഷന്‍ പരിശോധിക്കും.
മുഖ്യമന്ത്രിവരെ ഇറങ്ങി വലിയ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ടുകള്‍ പാര്‍ട്ടിക്കു ലഭിച്ചില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കമ്മിഷനെ നിയോഗി ക്കാ ന്‍ പാര്‍ട്ടി തീരുമാനിച്ചത്. സംസ്ഥാന സമിതി യോഗത്തില്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയത നിലനി ല്‍ ക്കുന്നുവെന്നു കണ്ടെത്തലുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പരാജയത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ജില്ലയില്‍ തിരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട വിജയം നേടാനാകാത്തത് ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. നേതാക്കള്‍ വലിയ രീതിയില്‍ കേന്ദ്രീകരിച്ചിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താനായില്ല. സ്ഥാ നാര്‍ഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തിലടക്കം വിവാദമുണ്ടാക്കാനും മുതലെടുപ്പ് നടത്താനും ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുവെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്.