സിപിഎമ്മിനും എന്‍സിപിക്കും അഞ്ച് ലക്ഷം രൂപവീതം പിഴ ചുമത്തിയപ്പോള്‍, കോണ്‍ ഗ്രസ്, ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ക്ക് ഒരുലക്ഷം രൂപവീതവും പിഴ ചുമത്തിയി ട്ടുണ്ട്
ന്യൂഡല്‍ഹി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ ആര്‍ജെഡി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കാണ് പിഴ ചുമത്തിയത്.
ബിജെപി, കോണ്‍ഗ്ര സ്, ആര്‍ജെഡി, സിപിഐ പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപയാണ് പിഴ. സിപി എം, എന്‍സിപി എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ യും കോടതി പിഴ ചുമത്തി. ഉത്തരവ് പാലിക്കാന്‍ സാധിക്കാത്തതില്‍ സിപിഎമ്മും എന്‍സിപിയും കോടതിയില്‍ മാപ്പ് പറഞ്ഞു.
തെരഞ്ഞടുപ്പിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തണമെന്ന് സു പ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ ബിഹാര്‍ തെ രഞ്ഞെടുപ്പിന് മുന്‍പ് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ന ടപടി.
സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയാല്‍ ഇവരുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളി ല്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.