രാജിക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. എന്നാല്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍ : പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ സ്വയം രാജിവെ ച്ച് ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാ ല്‍ മാറുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് വ്യക്തമാക്കി. സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃ മാറ്റത്തിനായുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. രാജി ക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും. എന്നാല്‍ പോരാട്ട ത്തില്‍ പരാജയപ്പെട്ട് ഇട്ടെറിഞ്ഞ് പോകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള ആവശ്യം ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസ മില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചി ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പ്രതിപക്ഷ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല ഒഴിയേ ണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍ വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെ ന്നാണ് നിര്‍ദ്ദേശം. കെപിസിസി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും.