മസ്‌കത്ത് : സുല്‍ത്താന്റെ അഞ്ചാം സ്ഥാനാരോഹണ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാത്രി വർണാഭമായ വെടിക്കെട്ട് നടക്കും.മസ്‌കത്ത് ഗവര്‍ണറേറ്റിലെ വാദി അല്‍ ഖൂദ് അണക്കെട്ട് പരിസരത്ത് രാത്രി എട്ടുമണിക്കാണ് വെടിക്കെട്ട് നടക്കുകയെന്ന് ദേശീയ ആഘോഷങ്ങളുടെ ജനറല്‍ സെക്രട്ടേറിയറ്റ് അറിയിച്ചു.
