സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ;നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി

1695142563-1695142563-ga3eomg5j3zo

റിയാദ്: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ്
ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ മാസം പതിനെട്ടിന് സൗദി സ്കൂളുകളും സെപ്തംബർ ഒന്നിന് ഇന്ത്യൻ സ്കൂളുകളും തുറക്കും. ഡ്രൈവർ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ് സർട്ടിഫിക്കറ്റ്, അതോറിറ്റിയുടെ മെഡിക്കൽ പരിശോധനയിൽ വിജയിച്ച സർട്ടിഫിക്കറ്റ് എന്നിവ നേടിയവർക്ക് മാത്രമായിരിക്കും സ്കൂൾ ബസ് ഡ്രൈവർമാരായി ജോലി ചെയ്യാൻ സാധിക്കുക. ഡ്രൈവർമാർക്ക് കുറഞ്ഞത് 25 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം.

വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങളും, ട്രാക്കിംഗ് ഉപകരണങ്ങളും, ക്യാമറകളും നിർബന്ധമാണ്. മുഴുവൻ ഡ്രൈവർമാരും, സ്കൂളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്കൂൾ ഗതാഗത സേവനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്ലാറ്റ്ഫോമും മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റാഫിഡ് എന്ന പേരിലാണ് പ്ലാറ്റ്ഫോം ലഭ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ പരാതികളും നിർദ്ദേശങ്ങളും നൽകാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കുമായി 19929 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റോ സന്ദർശിക്കണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കടുത്ത ചൂടിനിടെ വേനലവധിയിലായിരുന്നു സൗദിയിലെ സ്കൂളുകൾ. വേനലവധി അവസാനിപ്പിച്ച് സൗദിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ കഴിഞ്ഞയാഴ്ച മുതൽ ജോലിക്ക് ഹാജരായിട്ടുണ്ട്. മുപ്പത്തി അയ്യായിരം സ്കൂളുകളാണ് ആകെ സൗദിയിലുള്ളത്. ഇവിടെയാകെ അഞ്ച് ലക്ഷത്തിലേറെ അധ്യാപകരാണ് ജോലി ചെയ്യുന്നത്. സൗദി സ്കൂളുകളിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുക ഈ മാസം പതിനെട്ടിനാണ്. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സെപ്തംബർ ഒന്നിനാണ് ക്ലാസുകൾ തുടങ്ങുന്നത്.

Around The Web

Related ARTICLES

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »