കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി വീണ തൃക്കാക്കര എംഎൽഎ ഉമ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റതായി ഡോക്ടർമാർ. നിലവിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. സ്കാനിങിൽ തലയ്ക്കു പരുക്കുണ്ടെന്നു കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടയിലാണ് ഉമ തോമസ് കാൽവഴുതി വീണത്. വേദിക്കു മുന്നിലെ ബാരിക്കേഡിൽ സ്ഥാപിച്ചിരുന്ന റിബണിൽ പിടിച്ചപ്പോഴാണ് താഴേക്ക് വീണത്.
