സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളിവില്ലെന്ന് തിരുവ നന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ കുറ്റവിമുക്തനാക്കി സിബിഐയുടെ ക്ലീന്‍ചിറ്റ്. കേസില്‍ അനില്‍കുമാറിനെതിരെ തെളി വില്ലെന്ന് തിരുവനന്തപുരം സി. ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നേരത്തെ, ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. പരാതിക്കാരി യുടെ ആരോപണങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാ ട്ടുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. തെളിവ് ഹാജരാക്കുന്നതില്‍ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചുവെന്നും സിബി ഐ വ്യക്തമാക്കുന്നു.