സിബിഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐ ആറില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പുറമെ കെസി വേണു ഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരും പ്രതികളാണ്
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മുന്‍ മുഖ്യമ ന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതിക ളാക്കിയാണ് എഫ്‌ഐആര്‍. സിബിഐ തിരുവനന്ത പുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐ ആറി ല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പുറമെ കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവരും പ്രതികളാണ്.
പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സിബിഐയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമ ത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാ തിക്കാരിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തി ല്‍ നാല് വര്‍ഷത്തോളമാണ് കേരളാ പൊലീസ് കേ സ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പൊലീസി നായില്ല. തുടര്‍ന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിടുകയായിരുന്നു. പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങള്‍ പരാതിക്കാരി സിബിഐയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയും കൈ മാറിയിരുന്നു.











