കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക (സിഡബ്ല്യൂസി) യോഗത്തില്‍ തീരുമാനം. രാജി സന്നദ്ധത യോഗത്തില്‍ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രവര്‍ത്തക സമിതി തുടരാനും യോഗത്തില്‍ തീരുമാനമായി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ കോ ണ്‍ ഗ്രസ് പ്രവര്‍ത്തക (സിഡബ്ല്യൂസി) യോഗത്തില്‍ തീരുമാനം. രാജി സന്നദ്ധത യോഗത്തില്‍ അറിയിച്ചിട്ടി ല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രവര്‍ത്തക സമിതി തുടരാനും യോഗത്തില്‍ തീരുമാനമായി.
കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും നിര്‍ണായക തീരുമാനമെടുക്കുന്ന കൂടിക്കാഴ്ചയായ സിഡബ്ല്യൂസി യോഗം വൈകിട്ടായിരുന്നു ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഏറെ നിര്‍ണായകമാകുമെന്നായിരുന്നു വിലയിരുത്തല്‍
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറല്‍ സെക്രട്ടറിമാര്‍ പരാജയത്തിന്റെ കാര ണങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. അവരുടെ റിപ്പോര്‍ട്ട് യോഗം വിശദമായി ചര്‍ച്ചചെയ്തു. സ്ഥിരം അ ധ്യക്ഷനില്ലാതെ ഇനിയും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ നി ന്ന് ശക്തമായി ഉയരുന്നുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ അധ്യക്ഷനാകേണ്ട കാര്യമു ണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നുവെന്നാണ് സൂചനകള്‍.