കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു.ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോ ണി യ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്ന് ഉച്ച യോടെയാണ് ആശുപത്രി വിട്ടത്. വീട്ടില്‍ വിശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം ചു മ തയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധി മു ട്ടുകളെ തുടര്‍ന്നാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസ കോശത്തില്‍ അണുബ ധ യുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി ചോ ദിച്ചിരുന്നു.നാഷണല്‍ ഹെറാള്‍ ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡിക്ക് മുന്‍പാകെ സോണിയ എത്താന്‍ സാധ്യതയില്ല.