കുവൈത്ത് സിറ്റി: സൈബർ സുരക്ഷ അടക്കം വിവിധ മേഖലകളിലെ സഹകരണത്തിന് വിവിധ കരാറുകളിൽ കുവൈത്തും ഹംഗറിയും ഒപ്പുവെച്ചു.
വിദേശകാര്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ എന്നിവരാണ് കരാറുകളിൽ ഒപ്പുവെച്ചത്. സൈബർ സുരക്ഷാ സഹകരണം, സാംസ്കാരിക സഹകരണം, സൗദ് അൽ നാസർ അസ്സബാഹ് ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും ഹംഗേറിയൻ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ളവയാണ് പ്രധാന കരാറുകൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിലെ ബന്ധം പ്രോത്സാഹി പ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിലവിലെ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി.ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പീറ്റർ സിജാർട്ടോയും പ്രതിനിധി സംഘവും കുവൈത്തിലെത്തിയത്.