മെയ് രണ്ടാം തീയതിയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിനു സമീപത്തു നി ന്ന് അരുണ്‍ വിദ്യാധരന്‍ എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
കാസര്‍ഗോഡ്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോട്ടയം കടുത്തുരുത്തിയില്‍ യുവതി ജീവനൊടു ക്കിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ വിദ്യാധരനെ കാസര്‍ഗോഡ് കാഞ്ഞങ്ങാ ട്ടെ നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെയ് രണ്ടാം തീയതിയാണ് പെരിന്തല്‍മണ്ണ സ്വദേശിയായ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ മൃതദേഹത്തിനു സമീപത്തു നി ന്ന് അരുണ്‍ വിദ്യാധരന്‍ എന്ന പേരുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥല ത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആ ശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.അരുണ്‍ വിദ്യാധരന് വേണ്ടി കോട്ടയം പൊലീസ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ തമിഴ്‌നാട്ടിലാണ് എന്ന സൂചനയിലായിരുന്നു കഴിഞ്ഞ ദിവസം വരെ പൊലീസ്.
കോതനല്ലൂര്‍ സ്വദേശിയായ 26കാരി വി.എം.ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കഴി ഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അ വസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് പറഞ്ഞു.