സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരി ക്കേറ്റു. അരുണാചല്‍ പ്രദേശിലെ തവാംഗിലാണ് സംഭവം. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്റ്ററാണ് തകര്‍ന്നത്.
ഇറ്റാനഗര്‍ : സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്ടറാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയി ലാണ് അപകട മുണ്ടായത്.
പൈലറ്റായ ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്. സഹപൈലറ്റ് ഗുരുതരമായ പരി ക്കുകളോടെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.പതിവ് പറക്കലി നിടെ രാവിലെ പത്ത് മണി യോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് സൈനി കവൃത്തങ്ങ ള്‍ സൂചിപ്പിച്ചു.
ഹെലികോപ്റ്റര്‍ തകര്‍ന്നയുടന്‍ ഉദ്യോഗസ്ഥരെ സമീപത്തുളള സൈനിക ആശുപത്രിയില്‍ പ്രവേ ശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് ലെഫ് കേണല്‍ സൗരഭ് യാദവ് മരിച്ചത്. സംഭവത്തി ന്റെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.