ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ക്ക് വീരമൃ ത്യു. കുപ്വാരയിലെ മച്ചല്‍ സെക്ടറിലാണ് ദാരുണ സംഭവമുണ്ടായത്. ആഴത്തി ലുള്ള മലയിടുക്കിലേക്ക് കാല്‍ വഴുതി വീണാണ് സൈനികര്‍ വീരമൃത്യു വരിച്ചത്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മലയിടുക്കിലേക്ക് വാഹനം മറിഞ്ഞ് മൂന്നു സൈനികര്‍ക്ക് വീരമൃത്യു. കുപ്വാര യിലെ മച്ചല്‍ സെക്ടറിലാണ് ദാരുണ സംഭവമുണ്ടായത്.ആഴ ത്തിലുള്ള മലയിടുക്കിലേക്ക് കാല്‍ വഴുതി വീണാണ് സൈനികര്‍ വീരമൃത്യു വരിച്ചത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
പ്രദേശത്ത് പട്രോളിങ്ങ് നടത്തുകയായിരുന്ന സൈനിക വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നി മാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സേനാ അധികൃ തര്‍ വ്യക്തമാക്കി.പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായിരുന്നതയാണ് വിവരം. സൈനികരുടെ മൃതശരീരം കണ്ടെടുത്തതായി സേന വ്യക്ത മാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.