ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത്
കൊല്ലം: ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാ ന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാവി ലെയാണ് സംഭവം.
ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സൈക്കിള്‍ നന്നാക്കുന്നതിനായി പ്രതിയുടെ വീട്ടിലെ ത്തിയപ്പോഴായിരുന്നു അതിക്രമം. രക്ഷപ്പെടുന്നതിനിടെ,നിലത്തുവീ ണ് കുട്ടിയുടെ കാലിന് പരിക്കേറ്റു. ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണ്‍, എസ്ഐമാരായ രാജന്‍ ബാബു, കൊച്ചുകോശി എന്നിവരട ങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.










