സെക്രട്ടേറിയറ്റ് സെക്ഷന്‍ ഉദ്യോഗസ്ഥന്‍ പോത്തന്‍ കോട് സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. പത്തടിയോളം താഴ്ചയിലേക്ക് പതിച്ച് തലയ്ക്ക് ഗു രുതര പരിക്കേറ്റതാണ് മരണ കാരണം.
തിരുവനന്തപുരം : സെല്‍ഫി എടുക്കുന്നതിനിടെ നെയ്യാര്‍ വൈല്‍ഡ്ലൈഫ് സാങ്ച്വറി മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു.സെക്രട്ടേറിയറ്റ് സെക്ഷന്‍ ഉദ്യോഗസ്ഥന്‍ പോത്തന്‍ കോട് സ്വദേശി ഹരികുമാര്‍ ആണ് മരിച്ചത്. പത്തടിയോളം താഴ്ചയിലേക്ക് പതിച്ച് തലയ്ക്ക് ഗുരുതര പരി ക്കേറ്റതാണ് മരണ കാരണം.
വനം വകുപ്പ് ഡിഎഫ്ഒയുടെ സുഹൃത്തുക്കളായ അഞ്ചുപേര്‍ കോട്ടൂര്‍ വഴിയാണ് മീന്‍ മുട്ടിയില്‍ എത്തിയത്. ഇവരില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്. ഹരികൃഷ്ണന്‍ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷികാനാ യില്ല. വൈകുന്നേരത്തോടെ മീന്‍ മുട്ടിയില്‍ നിന്നും മൃതദേഹം കോട്ടൂര്‍ ഫോറസ്റ് ഓഫീസില്‍ എത്തിച്ചു.