ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഒരു വഴി തേടുന്നതിനായി യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി യുഎസ് ഉദ്യോഗസ്ഥരുമായി ജിദ്ദയിൽ കൂടിക്കാഴ്ച നടത്തും.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സെലെൻസ്കി കൂടിക്കാഴ്ച നടത്തി. റഷ്യ-യുക്രെയ്ൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കൈവരിക്കാനുള്ള സൗദിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടത്തിയത്
മധ്യപൂർവ്വദേശത്തും ലോകത്തും സൗദി അറേബ്യയുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി നന്ദിയും അഭിനന്ദനവും അറിയിച്ചു.
