മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നഷ്‌ടത്തിന്റെ ദിനം. സെന്‍സെക്‌സ് പോയിന്റ് ഇടിവാണ് 660 നേരിട്ടത്. സെന്‍സെക്‌സ് 36,033 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 36,538.10 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷമാണ് ഇടിവുണ്ടായത്.
നിഫ്‌റ്റി 195 പോയിന്റും ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ 10,755 പോയിന്റ് വരെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 10,607ല്‍ ക്ലോസ് ചെയ്‌തു. 10,800 എന്ന സമ്മര്‍ദ നിലവാരത്തിന് താഴേക്ക് ഇടിയുകയാണ് ഇന്ന് നിഫ്‌റ്റി ചെയ്‌തത്.
50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ മൂന്ന് ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്‌ഢീസ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, സീ ലിമിറ്റഡ്, അദാനി പോര്‍ട്‌സ് എന്നിവയാണ് നിഫ്‌റ്റിയില്‍ കൂടുതല്‍ നഷ്‌ടം നേരിട്ട ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് അഞ്ചര ശതമാനം ഇടിവ് നേരിട്ടു. നിഫ്‌റ്റിയിലെ പത്ത് ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
ബാങ്കിംഗ് ഓഹരികള്‍ ശക്തമായ വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. നിഫ്‌റ്റി ബാങ്ക് സൂചിക 3.16 ശതമാനം ഇടിഞ്ഞു. നിഫ്‌റ്റി ബാങ്ക് സൂചികയില്‍ ഉള്‍പ്പെട്ട എല്ലാ ഓഹരികളും ഇടിവ് നേരിട്ടു. ആര്‍ബിഎല്‍ ബാങ്ക് ഏഴ് ശതമാനമാണ് ഇടിഞ്ഞത്.
ഓട്ടോ ഓഹരികളും ഇടിവിന്റെ പാതയിലായിരുന്നു. നിഫ്‌റ്റി ഓട്ടോ സൂചിക 2.38 ശതമാനം ഇടിവാണ് നേരിട്ടത്.