രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. കോവി ഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന നിര്‍ണമാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍ മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വിധി പറ യും. കോവിഡ് സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യ പ്പെട്ട് വിവര്‍ത്ത കയായ അന്യ മല്‍ഹോത്രയും ചരിത്രകാരനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ സൊഹൈല്‍ ഹാഷ്മിയും ആണ് കോടതിയെ സമീപിച്ചത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയെ ‘മരണത്തിന്റെ കേന്ദ്ര കോട്ട’ എന്ന് വിശേഷിപ്പിക്കുകയും രണ്ടാം ലോക മഹായുദ്ധ കാലത്തെ ജര്‍മനിയുടെ തടങ്കല്‍പാളയമായ ‘ഓഷ്വിറ്റ്സി’നോട് താരതമ്യപ്പെടു ത്തുക യും ചെയ്ത ഹര്‍ജിക്കാര്‍ പദ്ധതി അവശ്യ പ്രവര്‍ത്തനമല്ലെന്നും നിര്‍ത്തിവയ്ക്കണമെന്നും വാദിച്ചു. എന്നാല്‍ പദ്ധതി തടയാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രമാണിതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുവാദം. എന്നാല്‍ സൈറ്റിലെ തൊഴിലാളികളുടെയും പ്രദേശത്ത് താമസിക്കുന്നവരുടെയും സുരക്ഷയില്‍ മാത്രമാണ് തങ്ങള്‍ക്ക് താല്‍പര്യമെന്ന് പരാതിക്കാര്‍ കോടതിയെ ധരിപ്പിച്ചു.
പദ്ധതിയുടെ ടെന്‍ഡര്‍ ലഭിച്ച ഷാപൂര്‍ജി പല്ലോണ്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി യെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. തൊഴിലാളിക ളുടെ സുരക്ഷ ശ്രദ്ധിക്കുന്നുണ്ടെന്ന് കമ്പനി വാദിച്ചു. എന്നാല്‍ സൈറ്റിലെ മെഡിക്കല്‍ സൗകര്യങ്ങള്‍, ടെസ്റ്റിങ് സെന്റര്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച കേന്ദ്രത്തിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര കോടതിയില്‍ പറഞ്ഞു. സൈറ്റില്‍ ശൂന്യമായ കൂടാര ങ്ങള്‍ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂവെന്നും തൊഴിലാളികള്‍ക്ക് അവിടെ താമസിക്കാനോ ഉറങ്ങാനോ കിടക്കകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും എന്നാല്‍ മാത്രമേ റിപ്പബ്ലിക് ദിന പരേഡ് രാജ്പഥില്‍ നടത്താന്‍ കഴിയൂവെന്നുമായിരു ന്നു കേന്ദ്രനിലപാട്. രാജ്പഥിലും, ഇന്ത്യ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയും പുല്‍ത്തകിടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കുമായി പുതിയ പാര്‍ലമെന്റ് മന്ദിരം, പുതിയ പാര്‍പ്പിട സമുച്ചയം എന്നിവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലൂടെ നിര്‍മിക്കുന്നത്. വിവിധ മന്ത്രാലയങ്ങ ളുടെ ഓഫിസുകള്‍ക്കായി പുതിയ കെട്ടിടങ്ങളും കേന്ദ്ര സെക്രട്ടേറിയറ്റും ഉണ്ടാകും.











