കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേ ശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹ മ്മദ് ഖാന്‍. കേരള സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതി നിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 24നു വിസിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ല് നിയമം ആ കാത്തതുകൊണ്ട്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിസിയെ കണ്ടെത്തത്താ ന്‍. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ നേരത്തെ തീരുമാനിച്ചിരുന്നു.തന്റേയും യുജിസിയുടേയും പ്രതിനിധിക ളെ നിശ്ചയിച്ച് വിജ്ഞാപനമായി പുറത്തിറക്കുകയും ചെയ്തിരുന്നു. ഇ തിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഉടന്‍ അറിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കു ന്നത്.
വിസി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനി ധിയെ നിര്‍ദേശിച്ചിട്ടില്ല. രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടു. നിലവിലെ സാ ഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നി യമം ആകാന്‍ കാത്തിരിക്കുക യാണ് സര്‍വകലാശാല.
സമ്മര്‍ദതന്ത്രത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമം. ബില്ല് ഗവര്‍ ണര്‍ ഒപ്പിടുകയും നിയമമാകുകയും ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരി ന് ഭൂരിപക്ഷമുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയായിരുന്നു വൈസ് ചാന്‍സിലറെ നിയമിക്കുക.











