സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സം ഘര്‍ ഷം. സമരക്കാര്‍ പൊലീസിന് നേരെ കല്ലും കസേരയും കുപ്പികളും വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. സമരക്കാര്‍ പൊലീസിന് നേരെ കല്ലും കസേരയും കുപ്പികളും വലിച്ചെറിഞ്ഞു. പ്രവ ര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി.
സെക്രട്ടറിയേറ്റിലേക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞതിന് പിറകെയാണ് പോലീസ് നടപടി. നിരവധി പേ രെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പലര്‍ക്കും പരുക്കേറ്റു. പതിനൊന്നര യോ ടെ തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ബ ലം പ്രയോഗിച്ച് ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ ശ്രമിക്കുകയാണ്. സമീപത്തെ കടകള്‍ക്ക് നേരെയും പ്ര വര്‍ത്തകര്‍ കല്ലെറിഞ്ഞു.പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാത്തതിനെ തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസ് പ്രയോ ഗിച്ചു. ടിയര്‍ഗ്യാസ് പ്രയോഗിച്ചതോടെ സമീപത്തെ സമരപ്പന്തലില്‍ ഇരുന്നവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭ വപ്പെട്ടു. ഇവരെ പൊലീസ് ജീപ്പില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്ര മണത്തില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പൊലീസ് മനപൂര്‍വം ആക്രമണം നടത്തുകയായിരുന്നെന്ന് പികെ ഫിറോസ് പറഞ്ഞു. ആക്രണം നട ത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡ ന്റിനെ വരെ ക്രൂരമായി മര്‍ദിച്ചു. നിരവധി പ്രവര്‍ത്തകരുടെ തലയ്ക്കാണ് അടിയേറ്റത്. പൊലീസ് ടിയര്‍ ഗ്യാസ് ശരീരത്തിലേക്ക് വലിച്ചെറിഞ്ഞതായും ഫിറോസ് ആരോപിച്ചു. ജനാധിപത്യപരമായ സമരത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പിണറായി പൊലീസ് സ്വീകരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ വ്യാ പകമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് പറഞ്ഞു.
അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ലഹരിമാഫിയ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതി ഷേധം. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളി തുടരു കയാണ്.