ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്
കോട്ടയം : ഏറ്റുമാനൂര്‍ പേരൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങി മരി ച്ചു. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ആല്‍വിന്‍ സാം ഫിലിപ്പാണ് (18) മരിച്ചത്.
സുഹൃത്തുക്കളായ ഏഴംഗ സംഘമാണ് വേണാട്ട് കടവ് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടയി ല്‍ ആല്‍വിന്‍ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ ബഹളം കൂട്ടി നാട്ടുകാര്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോട്ടയത്തു നിന്ന് ഫയര്‍ഫോഴ്‌സ് എത്തി യാണ് ആല്‍വിനെ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇലന്തൂര്‍ കൊച്ചുകല്ലില്‍ വീട്ടിലെ ഫിലിപ്പ് സാമുവേല്‍ ആണ് പിതാവ്.