ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാ നെത്തി മടങ്ങുമ്പോഴായിരുന്നു സംഭവം
ബംഗളൂരു: മൈസൂരില്‍ 22കാരിയായ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു.ഇന്നലെ രാത്രി എഴരയ്ക്കായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡിഹില്‍സ് കാണാനെത്തി മടങ്ങുമ്പോഴായി രുന്നു സംഭവം.
ആറംഗസംഘം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയശേഷം ചാമുണ്ഡിഹില്‍സിന് സമീപത്തുവച്ച് ബലാ ത്സംഗം ചെയ്യുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. മൈസൂരിലെ ഒരു സ്വകാര്യ കോളജിലാണ് വിദ്യാര്‍ഥിനി പഠിക്കു ന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലം ഡിസിപി സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും മൊഴി രേഖപ്പെടു ത്താന്‍ ആയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.