സുവര്‍ണ ക്ഷേത്രത്തില്‍ അത്രിമച്ചു കയറി ഗുരുഗ്രന്ഥസാഹിബിനെ അപമാനിക്കാന്‍ ശ്രമി ച്ചെന്ന് ആ രോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണ മെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ അത്രിമച്ചു കയറി ഗുരുഗ്രന്ഥസാഹിബിനെ അപമാനിക്കാന്‍ ശ്രമി ച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു.സുര ക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്ര ന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാ ഹിബ്.
ഇന്ന് വൈകുന്നേരം ക്ഷേത്രത്തില്‍ പതിവ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് സംഭവം.പെട്ടെന്ന് ഒരാള്‍ പൂജകള്‍ നടക്കുന്നിടത്ത് പ്രവേശിച്ച് വിശുദ്ധ ഗ്രന്ഥസാഹി ബില്‍ ഒരു കിര്‍പ്പന്‍ കൊണ്ട് ഇടിക്കു കയായിരുന്നു.ഗുരുദ്വാരയുടെ ശ്രീകോവിലില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ കിര്‍പാന്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.അവിടെ സൂക്ഷിച്ചിരു ന്ന വാളും യുവാവ് കൈക്കലാക്കിയിരുന്നു. അവിടെയുണ്ടായിരുന്ന സേ നാംഗങ്ങളാണ് യുവാവിനെ പിടികൂടിയത്.
20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ അ യാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയു മായിരുന്നു. സംഭവത്തില്‍ അന്വേഷ ണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്’-അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായിരുന്ന ആളുകള്‍ ഇയാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യ ങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ സമീപം നിന്ന് ചിലര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.