മലയാള ബാലസാഹിത്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരിലൊരാളാണ് സുമംഗല എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നു ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂരില്‍ മകന്‍ അഷ്ടമൂര്‍ത്തിയുടെ വസതി’, ദേശമംഗലം മനയില്‍’ ഇന്നലെ വൈകിട്ട് 6.15നായിരുന്നു അന്ത്യം
വടക്കാഞ്ചേരി:ബാലസാഹിത്യകാരി ലീല നമ്പൂതിരിപ്പാട് (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. വടക്കാഞ്ചേരിക്കടുത്ത് കുമരനെല്ലൂരില്‍ മകന്‍ അഷ്ടമൂര്‍ ത്തിയുടെ വസതിയായ ദേശമംഗലം മനയില്‍ ഇന്നലെ വൈകിട്ട് 6.15നായിരുന്നു അന്ത്യം. വാര്‍ദ്ധ ക്യ സഹജമായ അസുഖങ്ങള്‍ മൂലം മൂന്ന് മാസമായി ചികിത്സയിലായിരുന്നു.
1979 ല്‍ ബാലസാഹിത്യത്തിലെ സംഭാവനകള്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡും, 1999ല്‍ ആജീവനാന്ത സംഭാവനയ്ക്ക് ബാല സാഹി ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാഡമി യുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സുമംഗല തൂലികാ നാമം ആയിരുന്നു. 40 വര്‍ഷമായി കുട്ടികള്‍ക്കായി നിരവധി കൃതികള്‍ രചിച്ച സുമംഗല മൂന്ന് വര്‍ഷം മുമ്പ് എഴുത്ത് നിറുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 37 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 23 എണ്ണവും ബാലസാഹിത്യമാണ്.പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പായസം, മഞ്ചാ ടി ക്കുരു, കുറിഞ്ഞിയും കൂട്ടുകാരും, ഭാഗവത കഥകള്‍ തുടങ്ങിയവയാണ് പ്രധാന രചനകള്‍.
1934 മേയ് 16 ന് പാലക്കാട് വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ജനനം. പിതാവ് സംസ്‌കൃത പണ്ഡി തനും കവിയുമായ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്. മാതാവ്, നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയവരിലൊരാളായ കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാടി ന്റെ മകള്‍ ഉമാ അന്തര്‍ജ്ജനം.