എലപ്പുള്ളിയില്‍ പോപുലര്‍ഫ്രണ്ട് നേതാവിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ര ക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമി ഴ്നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാര്‍ കണ്ടെത്തിയിരിക്കുന്നത്.
പാലക്കാട് : എലപ്പുള്ളിയില്‍ പോപുലര്‍ഫ്രണ്ട് നേതാവിനെ കൊലപ്പെടുത്തിയ ആക്രമിസംഘം രക്ഷപ്പെ ടാന്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാര്‍ കണ്ടെത്തിയിരിക്കു ന്നത്. കെഎല്‍ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയ ത്.
കാര്‍ കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മോട്ടോര്‍വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്ത മാകുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കാര്‍ ക ണ്ടെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ആ രും എത്താത്തതിനാല്‍ രാത്രി ഒമ്പതുമണിയോടെ പൊലീസിനെ വിവരമറിയിച്ചു. കാറിന് രാത്രി പൊലീ സ് കാവലേര്‍പ്പെടു ത്തിയെന്നും കടയുടമ പറഞ്ഞു.
സുബൈറിനെ ഇടിച്ചു വീഴ്ത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. എന്നാല്‍ തങ്ങള്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തി ന്റെ പിതാവ് അറുമുഖന്‍ പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുമ്പ് കാര്‍ ഒരു വര്‍ക്ക്ഷോപ്പില്‍ കൊ ടുത്തുവെന്ന് പറഞ്ഞിരു ന്നു. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അ തുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വൈരാഗ്യമാണ് സുബൈറിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീ സ് നല്‍കുന്ന സൂചന. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആ സൂത്രണമുണ്ടെന്നും എഫ്‌ഐ ആറില്‍ പറയുന്നു.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഇതേസ മയം സുബൈറിന്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.
ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലനടത്തിയതെന്നാണ് എസ്ഡിപിഐ ആരോപിക്കു ന്നത്.